യുപി സ്‌കൂള്‍ അധ്യാപികയെ വീട്ടിനടുത്ത ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് കരിപ്പാല്‍ എസ്.വി.യു.പി സ്‌കൂള്‍ സീനിയര്‍ അധ്യാപിക കെ.ബിന്ദു(52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്ത ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12 മണി മുതല്‍ കരിപ്പാല്‍ എസ്.വി യു.പി സ്‌കൂളിലും ശേഷം വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 4 മണിക്ക് കരിപ്പാല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
കരിപ്പാല്‍ എസ്.വി യു.പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: കിരണ്‍ ചന്ദ്രന്‍(സബ് ലെഫ്റ്റനന്റ്, ഏഴിമല നേവല്‍ അക്കാദമി), കെ.കീര്‍ത്തന. മരുമകന്‍: അരുണ്‍ കെ പവിത്രന്‍ (ഡിസിപി കോഴിക്കോട്). മാതാവ്: ശ്രീദേവി കോളിയാട്ട്. സഹോദരങ്ങള്‍: കെ.പുഷ്പ (ഏളയാട് ), സുരേഷ് കോളിയാട്ട് (ബിസിനസ് യു.എ.ഇ), ലേഖ (മാനേജര്‍ കെ.എസ്.എഫ്.ഇ തളിപ്പറമ്പ്).
