കാസര്‍കോട്: മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് സ്ഥാപിക്കാന്‍ ഉപയോഗിച്ച കയര്‍ പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റുകയും ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു ഡിവൈ.എസ്പിമാരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സന്നാഹമാണ് കാഞ്ഞങ്ങാട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസും ചൊവ്വാഴ്ച ഡിവൈ.എസ്.പി ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
