മൊബൈല്‍ ഫോണ്‍ ഗെയിമിംഗിന് നല്‍കിയില്ല; 14 കാരൻ മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ഗെയിമിംഗിന് നല്‍കാത്തതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പതിനാലുകാരനാണ് മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുട്ടി മൊബൈല്‍ ഗെയിമിംഗിന് അടിമയാണെന്നാണ് പുറത്തുവരുന്ന വിവരം. കൗമാരക്കാരന്‍ നേരത്തെ തന്നെ പഠനം അവസാനിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ ഇന്റര്‍നെറ്റ് അവസാനിച്ചതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്ത് നല്‍കാന്‍ കുട്ടി മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണമില്ലാത്തതിനാൽ റീചാര്‍ജ് ചെയ്ത് നല്‍കാന്‍ പറ്റില്ലെന്ന് മാതാവ് പറഞ്ഞതോടെ കുട്ടി ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ഫോണ്‍ നല്‍കാന്‍ തയ്യാറാകാതിരുന്നത് കുട്ടിയെ കൂടുതൽ പ്രകോപിതനാക്കി. തുടര്‍ന്ന് ഉറങ്ങിക്കിടന്ന മാതാവിനെ കുട്ടി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ മാതാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പയ്യോളി പൊലീസ് കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page