കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി മരിച്ചു. ചാലിങ്കാല്‍ സ്വദേശി എ.കെ സുരേഷ്(53) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. യുവമോര്‍ച്ച ഉദുമ നിയോജകമണ്ഡലം പ്രസിഡണ്ട്, ജില്ലാ സേവാ പ്രമുഖ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, ബിജെപി അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവമോര്‍ച്ചയും ബിജെപിയും സംഘടിപ്പിച്ചിട്ടുള്ള നിരവധി പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുതിയകണ്ടം നാലപ്പാടത്തെ തിരുപ്പതിയുടെയും നാരായണിയുടെയും മകനാണ്. ആശാലതയാണ് ഭാര്യ. മകള്‍: അഭിസൂര്യാ സുരേഷ്. സഹോദരങ്ങള്‍: സുമതി, സുനില്‍.
