ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു തമിഴ്‌നാട് സ്വദേശികളായ 15 അയ്യപ്പ ഭക്തര്‍ക്കു പരിക്കേറ്റു.
കോട്ടയം മുണ്ടക്കയം കോരുത്തോടു കോസടിക്കടുത്ത് ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് ഈ റോഡ് സ്വദേശികളായ 17 പേരാണണ് ബസിലുണ്ടായിരുന്നത്. മിനി ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നു പറയുന്നു. പരിക്കേറ്റവരെ മുണ്ടക്കയത്തു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
