കാസര്‍കോട്: മുബാറക് ബസുടമ പടുവടുക്കം, മുബാറക്ക് റോഡിലെ എന്‍.എം മഹമൂദ് എന്ന മുബാറക്ക് മാമൂച്ച (75) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ പടുവടുക്കത്തെ സ്വവസതിയിലായിരുന്നു അന്ത്യം. നായന്മാര്‍മൂല ബികെഎം കുടുംബാംഗമാണ്. ഭാര്യ: സഫിയ. മക്കള്‍: ഷരീഫ, മറിയംബി, ഹനീഫ, മുസ്തഫ. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി, ഹനീഫ, ഷഹര്‍ബാനു, താഹിറ. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം 3ന് നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
