ന്യൂദെല്‍ഹി: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സാധ്യമായവര്‍ എത്രയും പെട്ടെന്നു രാജ്യത്തേയ്ക്ക് മടങ്ങണമെന്നും അഭ്യര്‍ത്ഥനയില്‍ പറഞ്ഞു. സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍ ദമാസ്‌ക്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.
തഹ്‌രീര്‍ അല്‍ഷാം എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതര്‍ സിറിയയിലെ നിരവധി പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
