അജ്മാന്‍: കുണ്ടംകുഴി, സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കബഡി ടൂര്‍ണ്ണമെന്റിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ ഏഴിനു ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. 2000 പേര്‍ക്ക് കളി കാണാന്‍ കഴിയുന്ന സജ്ജീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നു ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍ കക്കോട്ടമ്മ, ഫിനാന്‍സ് കണ്‍വീനര്‍ കെ.ടി നായര്‍, കൂട്ടം ചെയര്‍മാന്‍ ജയരാജ് ബീംബുങ്കാല്‍, സെക്രട്ടറി അരവിന്ദന്‍ കുണ്ടംകുഴി, പ്രസിഡണ്ട് ഉമേഷ് കുണ്ടംപാറ, ട്രഷറര്‍ വിനോദ് മുല്ലച്ചേരി എന്നിവര്‍ അറിയിച്ചു. പ്രമുഖ താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുക.