കാസര്‍കോട്: പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊഗ്രാല്‍ കെഎസ് അബ്ദുള്ള സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യ മേള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.
ഓരോ വീടുകളില്‍ നിന്നും കുട്ടികള്‍ മാതാക്കളെ കൊണ്ട് തയ്യാറാക്കി ഭക്ഷണ വിഭവങ്ങളും, പലഹാരങ്ങളും സ്‌കൂളിലെത്തിച്ചാണ് ഭക്ഷ്യ മേള ഒരുക്കിയത്. ബിരിയാണി, മന്തി, പായസം, സര്‍ബത്ത്, ന്യൂഡല്‍സ് തുടങ്ങിയ 25 ഓളം വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ സ്ഥാനം പിടിച്ചു. ചടങ്ങില്‍ ആല്‍ഫ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിദ്ദിഖ് അലി മൊഗ്രാല്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, ഡയറക്ടര്‍മാരായ ഹൈദര്‍ ഹുബ്ലി, ജംഷാദ്, പ്രിന്‍സിപ്പല്‍ വേദാവതി, ഗഫൂര്‍ പെര്‍വാഡ്, അബ്ബാസ് അറബി നാങ്കി, എന്‍എ അബൂബക്കര്‍, എംഎ അബ്ദുല്‍ റഹ്‌മാന്‍ സുര്‍ത്തിമുല്ല, എംജി അബ്ദുല്‍റഹ്‌മാന്‍, ഫസലുറഹ്‌മാന്‍, ടികെ ജാഫര്‍, അബ്ദുള്ള ഗ്രീന്‍പീസ് പരിപാടിക്ക് നേതൃത്വം നല്‍കി.