കാസര്‍കോട്: മാതാവിന്റെ ആണ്‍സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസെടുത്ത വിവരമറിഞ്ഞ് ഒളിവില്‍ പോയ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചന്തേര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിലും പൊലീസ് കേസെടുത്തു. പരാതിക്കാരനായ കുട്ടിയുടെ വീട്ടിനു സമീപത്ത് താമസക്കാരനായ 40കാരനെതിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റു ചെയ്തു. പണം കൊടുത്ത് വശത്താക്കിയ ശേഷമാണ് പതിനാലുകാരനെ പ്രതി വശത്താക്കിയതെന്നു പൊലീസ് പറഞ്ഞു.
