മംഗളൂരു: ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ദക്ഷിണ കന്നഡ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു.ബി ടി ഒബലേശപ്പയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ജില്ലാ ജയിലിൽ അടുത്തിടെ നടത്തിയ റെയ്ഡിനിടെ നിരോധിത വസ്തുക്കൾ കണ്ടെത്തിയിരുന്നു. മൈസൂരു സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് സൂപ്രണ്ട് കെ എൻ മോഹൻ കുമാറിനെ ദക്ഷിണ കന്നഡ ജില്ലാ ജയിലിൻ്റെ ആക്ടിംഗ് സൂപ്രണ്ടായി നിയോഗിച്ചതായി ജയിൽ ആൻഡ് റിഫോം സർവീസ് ഡയറക്ടർ ജനറൽ ദേവജ്യോതി റേ അറിയിച്ചു.
