കാസര്‍കോട്: കുറ്റിക്കോല്‍, ഉളിയമ്പാറയിലെ കാരിച്ചി (70) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട കാരിച്ചിയെ ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ബേഡകം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ശശി, ഉണ്ടച്ചി, ഗോപാലന്‍, കമല, ജാനകി.
