കാസര്‍കോട്: ബോവിക്കാനം ജമാഅത്ത് മുന്‍ പ്രസിഡണ്ടും, ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പി.ടി.എ പ്രസിഡണ്ടുമായിരുന്ന പൗരപ്രമുഖന്‍ അമ്മങ്കോട്ടെ ബി.കെ. അബ്ദുള്‍ റഹിമാന്‍ (80)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജറായിരുന്നു. റഫറിയും നല്ലൊരു വോളിബോള്‍ കളിക്കാനുമായിരുന്നു. പരേതരായ കെ.അബ്ദുള്‍ ഖാദര്‍ ഹാജി സുലൈഖ എന്നിവരുടെ മകനാണ്. ഭാര്യമാര്‍: പരേതയായ ഉമ്മുല്‍ ഹലീമ, ആയിഷ. മക്കള്‍: ഫൗസിയ, സഫിയ, നിസാര്‍(മുസ്ലിം യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), ഷെരീഫ, ഫൈസല്‍, മിസ്രിയ, ശിഹാബ്. മരുമക്കള്‍: ഹുസൈന്‍ അമ്മങ്കോട്, ഇബ്രാഹിം ആദൂര്‍, സാജിദ ആലംപാടി, ഇഖ്ബാല്‍ ബദിയടുക്ക, സമീറ നായന്മാര്‍മൂല, ജലീല്‍ തെക്കില്‍, ഫായിസ ബാവിക്കര. സഹോദരങ്ങള്‍: ബി.കെ. മൊയ്തു, ബി.കെ.ശാഫി, ഉമ്മാലി, ഖദീജ. പരേതരായ ബി.കെ. മുഹമ്മദ് കുഞ്ഞി, ബി.കെ.അബ്ദുല്ല, ബീവി.
