കാസർകോട്: ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി എസ്.കുമാർ (65) അന്തരിച്ചു. കുട്ലു, കാള്യംഗാവിലെ വീട്ടിൽ ഉച്ചഭക്ഷണത്തിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുമണിയോടെ മരിച്ചു. മൃതദേഹം പിന്നീട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിനു വച്ചു. സന്ധ്യക്കു ശേഷം ബി.ജെ.പി. കുട്ലു പഞ്ചായത്തു കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു വയ്ക്കും. അന്ത്യോപചാരങ്ങൾക്കു ശേഷം രാത്രി പാറക്കട്ട പൊതു ശ്മശാനത്തിൽ സംസ്കരിക്കും. ബി.ജെ.പി.മുൻ ജില്ലാസെക്രട്ടറി, മുൻ മണ്ഡലം പ്രസിഡൻ്റ്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ചന്ദ്രപ്രഭ, മക്കൾ: ശ്യാമപ്രസാദ്, ഭവ്യ ലക്ഷ്മി. സഹോദരങ്ങൾ: ബോബി, പത്മാവതി, യശോദ, ശേഖരൻ, പരേതനായ രാഘവ. കുമാറിൻ്റെ നിര്യാണത്തിൽ ബി.ജെ.പി. നേതാക്കൾ അനുശോചിച്ചു.