കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തി. അഴീക്കല്‍, ബോട്ട് പാലത്തിനു സമീപത്തെ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനു അകത്താണ് മൃതദേഹം കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവരം പുറത്തറിഞ്ഞത്. തല തകര്‍ന്നതിനാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
