കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.സി.എച്ച് ജനാര്‍ദ്ദന നായികിന് ഐ എംഎ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റിസിന്റെ ഫെല്ലോഷിപ്പ്. ഭുവനേശ്വരില്‍ നടന്ന അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റിസിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ.ആര്‍വി അശോകന്‍ ഡോ. ജനാര്‍ദ്ദന നായികിന് അവാര്‍ഡ് സമ്മാനിച്ചു. ദേശീയതലത്തില്‍ ഐഎംഎ യുടെ ഈ ഫെല്ലോഷിപ്പ് ലഭിക്കുന്ന കാസര്‍കോട്ടെ ആദ്യത്തെ ഡോക്ടറാണ് ഡോ.ജനാര്‍ദ്ദന നായിക്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഡോ.എന്‍.എന്‍ അശോകന്‍ മെമ്മോറിയല്‍ ഒറേഷന്‍ അവാര്‍ഡും ഇദ്ദേഹത്തിന് നേരത്തെ ലഭിച്ചിരുന്നു.