കണ്ണൂര്‍: കാറില്‍ കടത്തിയ 17 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കണ്ണൂരില്‍ അറസ്റ്റില്‍. എച്ച് മുഹമ്മദ് അഷ്റഫ് (31), എം.എ മുഹമ്മദ് ഫര്‍ഹാന്‍ (20) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.ജെ വില്‍സന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒന്‍പതര മണിയോടെ പള്ളിക്കുന്നില്‍ നടത്തിയ വാഹനപരിശോധനക്കിടയിലാണ് ഇരുവരും അറസ്റ്റിലായത്. പുകയില കടത്തിനു ഉപയോഗിച്ച കാറും 30,340 രൂപയും പൊലീസ് പിടികൂടി. കാറിന്റെ ഡിക്കിയില്‍ 1121 വലിയ പാക്കറ്റുകള്‍ ചാക്കുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
