കാസര്‍കോട്: സിപിഎം ബേഡകം ഏരിയാ സെക്രട്ടറിയായി സി. രാമചന്ദ്രനെ തെരഞ്ഞെടുത്തു. മുന്നാട്ട് നടന്ന സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അച്ഛനും മകനും ഏരിയാ കമ്മിറ്റിയില്‍ ഒരേ സമയത്ത് ഇടം നേടിയെന്ന പ്രത്യേകത കൂടി ബേഡകം ഏരിയാ സമ്മേളനത്തില്‍ ഉണ്ടായി. ഇ.കുഞ്ഞിരാമനും മകന്‍ ബിപിന്‍രാജ് പായവുമാണ് കമ്മിറ്റിയിലെത്തിയത്. എം. അനന്തന്‍, കെ.പി രാമചന്ദ്രന്‍ ചാളക്കാട്, കെ. മുരളീധരന്‍, കെ. ബാലകൃഷ്ണന്‍, എം. മിനി, ഓമനാരാമചന്ദ്രന്‍, ആല്‍ബിന്‍മാത്യു, പി. ഗോപിനാഥന്‍, ടി.കെ മനോജ്, കെ. സുധീഷ്, കെ.എന്‍ രാജന്‍, ഇ. രാഘവന്‍, പി.കെ ഗോപാലന്‍, രാധ രവി, പി.വി സുരേഷ് എന്നിവരാണ് മറ്റു ഏരിയാ കമ്മിറ്റി അംഗങ്ങള്‍.
സമ്മേളനം പ്രകടനത്തോടും പൊതു സമ്മേളനത്തോടും കൂടി ശനിയാഴ്ച വൈകിട്ട് സമാപിക്കും. പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.
