കാസര്‍കോട്: നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ ഭാര്യ സുഹറയുടെ മാതാവ് അന്തരിച്ചു. കുമ്പളയിലെ വ്യവസായ പ്രമുഖന്‍ പരേതനായ ആലി ഹാജിയുടെ ഭാര്യ ആമിനാ ഹജ്ജുമ്മ(70) ആണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ ഒന്‍പതരയോടെ നെല്ലിക്കുന്നിലെ മകള്‍ സുഹറയുടെ വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈകീട്ട് 5 ന് കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. മറ്റുമക്കള്‍: അബ്ദുല്‍ റഹീം, ആയിഷ. മറ്റു മരുമക്കള്‍: ഹനീഫ പാവൂര്‍, ഷാഹിന.
