ബംഗളൂരു: അസം യുവതിയെ കൊലപ്പെടുത്തിയ പ്രതി ആരവ് പൊലീസ് പിടിയില്‍. യുവതിയുടെ കാമുകനും കണ്ണൂര്‍ തോട്ടട സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടിയിലായത്. അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നുകളഞ്ഞിരുന്നു. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ വ്യക്തമായിരുന്നു. പരസ്പരമുള്ള അഭിപ്രായഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
