തൃശൂര്‍: കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. വടക്കാഞ്ചേരി, വിരുപ്പാറയിലെ ഷെരീഫാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഷെരീഫിനെ മരിച്ചു കിടക്കുന്ന നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. മൃതദേഹത്തിനു സമീപത്തു വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ട്. മറ്റാരെങ്കിലും സ്ഥാപിച്ച കെണിയില്‍ ഷെരീഫ് വീണതായിരിക്കുമെന്നു സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
