മംഗ്‌ളൂരു: കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. തലപ്പാടി, മറിയ ചര്‍ച്ച് കോംപൗണ്ടിലെ ഗൗതം (22), ഉള്ളാള്‍, കുംബെളയിലെ കാര്‍ത്തിക്(27), തൊക്കോട്ട് ഗണേഷ് നഗറിലെ നിഖില്‍ (28) എന്നിവരെയാണ് അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണര്‍ ധന്യാനായികിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കൊണാജെ, കമ്പളപ്പദവില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് സംഘം അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച കാര്‍, മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും പിടികൂടി.
