കാസര്‍കോട്: ടെമ്പോ ട്രാവലര്‍ ഉടമയായ യുവാവിനെ സഹോദരന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി, ചെമ്പ്രകാനം, കയ്യൂര്‍ റോഡിലെ നൂഞ്ഞയിലെ ശ്രീനിവാസന്‍ (40)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിനകത്താണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ചീമേനി പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷം രോഗിയായ പിതാവും ഭാര്യയും കുട്ടിയുമാണ് ശ്രീനിവാസന്റെ കൂടെ താമസിച്ചിരുന്നത്. ഭാര്യയും കുട്ടിയും ഏറെ കാലമായി അകന്നു കഴിയുകയാണ്. പിതാവിനെ ശുശ്രൂഷിക്കാന്‍ അടുത്തിടെയായി ഹോംനഴ്‌സിനെ ഏര്‍പ്പെടുത്തിയിരുന്നു. മാനസിക വിഷമയായിരിക്കാം ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നു.
