ബി.ജെ.പി. നേതാവ് പി.രമേശിൻ്റെ സഹോദരൻ പി. സുരേഷ് ബാബു അന്തരിച്ചു

കാസർകോട്: ബി.ജെ.പി.നേതാവും കാസർകോട് മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവുമായ പി. രമേശിൻ്റെ സഹോദരൻ പി.സുരേഷ് ബാബു (58) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നു മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മംഗളൂരുവിൽ ട്രാവൽ ഏജൻ്റായിരുന്നു. അവിവാഹിതനാണ്. താളിപ്പടപ്പ് രാംനിലയത്തിലെ പരേതരായ വി.കൃഷ്ണൻ നായരുടെയും പി..ദാക്ഷായണിയുടെയും മകനാണ്. സഹോദരങ്ങൾ: പി.ഗണേശ് (ആർ.എസ്.എസ്. മുൻ പ്രചാരക്, മംഗളൂരു ), പി. രമേശ്, അഡ്വ. പി.മുരളീധരൻ, അന്നപൂർണ, കൃഷ്ണകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കേളുഗുഡ്ഡെ ശ്മശാനത്തിൽ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page