കാസര്‍കോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആന്റി ബയോട്ടിക് മരുന്നുകള്‍ ഇനി നീല കവറില്‍. ആന്റി ബയോട്ടിക് മരുന്നുകള്‍ക്കെതിരെയുള്ള പ്രതിരോധം തടയുക, മരുന്നുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആന്റിബയോട്ടിക്കിനായി പ്രത്യേകം കവര്‍ ഒരുക്കിയത്. ആന്റി ബയോട്ടിക് നീല കവറുകളുടെ വിതരണ ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദ് കെ യു, ഇബ്രാഹിം കോട്ട, ബീന, ടി ഡി. രശ്മി, പുഷ്പ, ബിന്ദു, ഇന്ദു സംബന്ധിച്ചു. ബോധ വല്‍ക്കരണ നിര്‍ദേശം അടങ്ങിയ പ്രത്യകം തയാറാക്കിയ നില നിറമുള്ള കവറിലാണ് ആന്റി ബയോട്ടിക് മരുന്നുകള്‍ ഇനി രോഗികള്‍ക്ക് നല്‍കുക. പ്രതേകം കളര്‍ കോഡിലുള്ള കവറിലുടെ മരുന്നുകള്‍ വിതരണം ചെയുന്നത് കൊണ്ട് രോഗികള്‍ക്ക് പെട്ടന്ന് ആ മരുന്നുകളെ തിരിച്ചറിയുവാനും ആന്റി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കുവാനും സാധിക്കും എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
