കല്‍പ്പറ്റ: വയനാട്ടില്‍ വിജയക്കൊടി പാറിച്ച പ്രിയങ്ക ഗാന്ധി കന്നിയങ്കത്തില്‍ 404619 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. ഉജ്വലമായ ജയമാണ് യുഡിഎഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതീക്ഷിച്ച ജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു. പ്രിയങ്കാ ഗാന്ധിക്ക് 612020 വോട്ടുകള്‍ നേടാനായി. ഇടത് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി 207401 വോട്ടുകള്‍ നേടി. നവ്യ ഹരിദാസിന് 109220 വോട്ടുകളാണ് ലഭിച്ചത്.
