നീലേശ്വരം വീരര്‍കാവ് വെടിക്കെട്ടപകടം: ചികിത്സയിലിരിക്കെ മരിച്ച അഞ്ചുപേരുടെ കുടുംബങ്ങള്‍ക്ക് എസ്.എന്‍.ഡി.പി ഒരു ലക്ഷം രൂപ വീതം അടിയന്തര സഹായം നല്‍കി

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ കാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു എസ്.എന്‍.ഡി.പി യോഗം ഓരോ ലക്ഷം രൂപ അടിയന്തരാശ്വാസമായി നല്‍കി. ജില്ലയിലെ എസ്.എന്‍.ഡി.പി യോഗം യൂനിയനുകളുടെ അഭ്യര്‍ത്ഥന പ്രകാരം യോഗം നേതൃത്വം അനുവദിച്ച സഹായം എസ്.എന്‍.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ബുധനാഴ്ച രാവിലെയാണ് കുടുംബങ്ങള്‍ക്ക് കൈമാറിയത്.
അപകടത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ഓര്‍ക്കുളത്തെ ഷിബിന്‍ രാജ്, കിണാവൂര്‍ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രജിത്, രതീഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം കൈമാറിയത്. ജില്ലയിലെ വിവിധ എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ ഭാരവാഹികളും അരയാക്കണ്ടി സന്തോഷിനോടൊപ്പമുണ്ടായിരുന്നു. വെടിക്കെട്ടപകടത്തില്‍ മരിച്ച സന്ദീപ്, ബിജു, രതീഷ്, രജിത്, ഷിബിന്‍രാജ്, നീലേശ്വരത്തെ പി.സി.പത്മനാഭന്‍ എന്നിവരുടെ വേര്‍പാടില്‍ എസ്.എന്‍.ഡി.പി യോഗം കാസര്‍കോട്, ഉദുമ, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂര്‍ യൂനിയനുകളുടെ സംയുക്ത യോഗം അനുശോചിച്ചു. ഹൊസ്ദുര്‍ഗ് എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ പ്രസിഡണ്ട് എം.വി ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി. ലാലു, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പി ദാമോദര പണിക്കര്‍, കാസര്‍കോട് യൂനിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട, കെ.ടി വിജയന്‍, ഉദുമ യുനിയന്‍ പ്രസിഡണ്ട് കേവീസ് ബാലകൃഷ്ണന്‍, സെക്രട്ടറി ജയാനന്ദന്‍ പാലക്കുന്ന്, തൃക്കരിപ്പൂര്‍ യൂനിയന്‍ കണ്‍വീനര്‍ കെ.കുഞ്ഞികൃഷ്ണന്‍, തലശ്ശേരി യൂനിയന്‍ പ്രസിഡണ്ട് ജിതേഷ് വിജയന്‍, യുത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി പി. ജോഷി, മലബാര്‍ സൈബര്‍ സേന കോ-ഓര്‍ഡിനേറ്റര്‍ അര്‍ജ്ജുന്‍ അരയാക്കണ്ടി, കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശ്രീജ, യൂനിയന്‍ വനിത സംഘം പ്രസിഡണ്ട് പി.വത്സല, സെക്രട്ടറി പ്രമീള ദിലീപ്, ശാഖ അംഗം പി.കരുണാകരന്‍, തുരുത്തി ശാഖ സെക്രട്ടറി സുഗുണന്‍, ഹൊസ്ദുര്‍ഗ്ഗ് യൂനിയന്‍ സെക്രട്ടറി പി.വി.വേണുഗോപാലന്‍, സി.നാരായണന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page