ഗോവയുടെ ഓണ്‍ലൈന്‍ ലോട്ടറി; നവംബര്‍ 24 നു നറുക്കെടുപ്പ്, മലയാളികള്‍ക്ക് ടിക്കറ്റെടുക്കാനാകും, കേരള ഭാഗ്യക്കുറിക്ക് തിരിച്ചടിയാകുമോ?

പനാജി: ഗ്രേറ്റ് ഗോവ ഗെയിംസ് എന്ന ഗോവയുടെ ഓണ്‍ലൈന്‍ ലോട്ടറി സര്‍ക്കാര്‍ നാളെ പുറത്തിറക്കുകയാണ്. ലോട്ടറിയുടെ ബമ്പര്‍ സമ്മാനം 50 കോടിയിലധികം രൂപയാണ്. വില്‍പ്പനയും നറുക്കെടുപ്പുമെല്ലാം പൂര്‍ണമായും സാങ്കേതിതവിദ്യയിലൂടെയാണ്. നിലവില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പേപ്പര്‍ അധിഷ്ഠിത ലോട്ടറിയാണ് വില്‍പ്പന നടത്തുന്നത്. ഈ മാര്‍ക്കറ്റുകള്‍ കൂടി ലക്ഷ്യമിട്ടാണ് ഗോവ ഓണ്‍ലൈന്‍ ലോട്ടറി എത്തുന്നത്. ഗോവ പുറത്തിറക്കുന്ന ഓണ്‍ലൈന്‍ ലോട്ടറി ഗോവ സംസ്ഥാന പരിധിയില്‍ ഉള്ളവര്‍ക്ക് മാത്രമാണോ വാങ്ങാന്‍ കഴിയുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഗോവയില്‍ മാത്രമല്ല, രാജ്യത്തും പുറത്തുമുള്ളവര്‍ക്കും വാങ്ങാന്‍ കഴിയും. കേരളത്തില്‍ നിന്നുള്ള ഭാഗ്യാന്വേഷികള്‍ക്കും ഗോവ ഓണ്‍ലൈന്‍ ടിക്കറ്റ് വാങ്ങി തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ കഴിയുമെന്നാണ് ഗ്രേറ്റ് ഗോവ ഗെയിംസ് അധികൃതര്‍ പറയുന്നത്.
ലോട്ടറി വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറിയുമായി വരുന്നതെന്ന് ഡയറക്ടര്‍ ഓഫ് സ്‌മോള്‍ സേവിങ്‌സ് ആന്‍ഡ് ലോട്ടറീസ് ഡയറക്ടര്‍ നാരയണ്‍ ഗാഡ് പറഞ്ഞു. നാളെയാണ് ഗോവ സര്‍ക്കാര്‍ ഗ്രേറ്റ് ഗോവ ഗെയിംസ് ലോട്ടറി പുറത്തിറക്കുന്നത്. ആദ്യ നറുക്കെടുപ്പ് നവംബര്‍ 24 ഞായറാഴ്ച നടക്കും. സമ്മാന ഘടന സംബന്ധിച്ച പ്രഖ്യാപനവും വൈകാതെ ഉണ്ടാകും. സാധാരണക്കാര്‍ക്ക് വരെ വളരെ എളുപ്പത്തില്‍ ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ ലോട്ടറി വില്‍പ്പനയ്‌ക്കെത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഏത് തൊഴില്‍ മേഖലയിലുള്ളവര്‍ക്കും ഭാഗ്യം പരീക്ഷിക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page