കാസര്‍കോട്: ദേശീയ പാത അഞ്ചാംമൈലില്‍ നിര്‍മാണം നടക്കുന്ന കലുങ്കിനു സമീപം സൂക്ഷിച്ച 69.12 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം എക്‌സൈസ് പിടികൂടി. കാസര്‍കോട് റേഞ്ച് സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. 180 മില്ലിയുടെ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. എക്‌സൈസ് സംഘത്തിന്റെ വാഹനം കണ്ട് ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. തുടര്‍ നടപടിയിക്കായി മദ്യം റേഞ്ച് ഓഫീസിലെത്തിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി അരുണും സംഘവുമാണ് പരിശോധനക്കെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സുധീന്ദ്രന്‍, സിഇഒമാരായ ചാള്‍സ് ജോസ്, ദീപു, ജിതേന്ദ്രന്‍ എന്നിവരും സഘത്തിലുണ്ടായിരുന്നു.
