ഹൈദരാബാദ്: കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ കമാല്‍പുര താലൂക്കിലെ മരഗുട്ടി ക്രോസിനു സമീപം പിക്കപ്പ് വാനും കാറുംകൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഭാര്‍ഗവ കൃഷ്ണ (55), ഭാര്യ സംഗീത (45), മകന്‍ ഉത്തം രാഘവന്‍ (28), കാര്‍ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കലബുറഗി ജില്ലയിലെ ഗംഗാപുരദത്ത സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കുടുംബം. എല്ലാവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പൊലീസെത്തി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.