ആലപ്പുഴ: ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പിതാവ് ജീവനൊടുക്കി. ആര്യാടന്‍ തെക്കെപറമ്പില്‍ സുരേഷ് ആണ് മരിച്ചത്. മണ്ണഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സുരേഷ് തൂങ്ങി മരിക്കുകയായിരുന്നു. 22 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. മകനെ തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം.
