കാസർകോട്ടെ വ്യാപാരി ഫോർട്ട്‌ റോഡിലെ കരിപ്പൊടി മുഹമ്മദ്‌ അന്തരിച്ചു

കാസർകോട്: നഗരത്തിലെ വ്യാപാരിയും എം ജി റോഡിലെ ഫാഷൻസ്റ്റോർ ഉടമയുമായ ഫോർട്ട്‌ റോഡിലെ കരിപ്പൊടി മുഹമ്മദ്‌ (73)അന്തരിച്ചു. ഫോർട്ട്‌ റോഡ് വാർഡ്‌ മുസ്ലിം ലീഗ്‌ മുൻ ജന.സെക്രട്ടറിയും ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രത്തിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്നു. പരേതരായ കരിപ്പൊടി അബുഹാജിയുടെയും , അലീമ ചേരങ്കൈയുടെയും മകനാണ്. ഭാര്യ: സിഎൻ ഫാത്തിമ ചെർക്കള. മക്കൾ: നൗഷാദ് കരിപ്പൊടി(മൈ കിച്ചൻ /കിച്ചൻ മാർട്ട്), ഹസീന കെ എം, ജസീല കെ.എം, നസീബ കെ.എം, ശംസീറ കെ.എം. മരുമക്കൾ: കാസർകോട് മുനിസിപ്പൽ കൗൺസിലർ ഹസീന നൗഷാദ്, അബൂബക്കർ എം എ, റിയാസ് അലി തെരുവത്ത്, ഷബീർ സി എൽ( പരവനടുക്കം), ശാക്കിർ കാപ്പി ഖത്തർ. സഹോദരങ്ങൾ: കരിപ്പൊടി അബ്ദുല്ലക്കുഞ്ഞി (സൺ ഷൈൻ), റഷീദ് കരിപ്പൊടി (കുവൈറ്റ് ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page