കാസര്‍കോട്: വെള്ളം ചോദിച്ചെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത ആദൂര്‍ പൊലീസ് പ്രതിയായ കൊന്നക്കാട്ടെ അജിത്തി(22)നെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തിനു സമീപത്തു തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു യുവതി. ഈ സമയത്ത് വെള്ളം ചോദിച്ചെത്തിയ അജിത്ത് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. യുവതി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
