കമല ഹാരിസ് -ഡോണൾഡ് ട്രംപ് പോരാട്ടം; അമേരിക്കയിൽ ഇന്ന് വിധി ദിനം

ന്യൂയോര്‍ക്ക്: 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. വാശിയേറിയ കമല ഹാരിസ് ഡോണൾഡ് ട്രംപ് പോരാട്ടത്തിൽ വിധിയെഴുതാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. ഇന്ത്യൻ ജമൈക്കൻ വംശജയായ കമലഹാരിസിനെ ആദ്യ വനിതാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത് യുഎസ് ജനത ചരിത്രം കുറിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലോക രാജ്യങ്ങൾ. 23 കോടി ജനങ്ങളാണ് ഇന്ന് വിധി എഴുതുക. ഏഴു കോടിയിലേറെ പേരും മുൻകൂർ സൗകര്യം ഉപയോഗിച്ച് ഇതിനകം തന്നെ വോട്ട് ചെയ്തു കഴിഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്. ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്. പെൻസിൽവേനിയയിലെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാം. ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. 2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ സംസ്ഥാനങ്ങളിലാണ്‌ ട്രംപ്‌ അവസാനവട്ട പ്രചരണത്തിനിറങ്ങിയത്. താൻ വൈറ്റ്‌ഹൗസിൽ എത്തിയാലേ രാജ്യാതിർത്തി സുരക്ഷിതമാകൂവെന്ന്‌ ട്രംപ്‌ അവകാശപ്പെട്ടു. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്. ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലേക്കും( 435) നെറ്റിലെ 34 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 11 സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും ഇന്നാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് നഴ്സിംഗ് ട്രെയിനിയെ ഹോസ്റ്റലിലെ കട്ടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം; കേസ് ക്രൈംബ്രാഞ്ചിനു വിട്ടു, ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

You cannot copy content of this page