കണ്ണൂര്‍: പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ വ്യാപാരിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തളിപ്പറമ്പ, കൂവേരി, എറങ്കോപ്പൊയിലിലെ വത്സനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. സെപ്തംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ മാറില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. വിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് വത്സനെതിരെ പോക്‌സോ കേസെടുത്തത്.