ഇംഫാല്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ എസ്.ഐ.യെ വെടിവച്ചു കൊന്നു. മണിപ്പൂരിലെ പ്രശ്‌നബാധിത ജില്ലയായ ജിരിബാമിലെ മോങ്ങ്ബുങ്ങ് ഗ്രാമത്തിലാണ് സംഭവം. എസ്.ഐ ഷാജഹാന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ബിക്രംജിത് സിംഗിനെ പൊലീസ് അറസ്റ്റു ചെയ്തു.
എസ്.ഐ ഷാജഹാനും ബിക്രംജിത്തും നേരത്തെ തന്നെ പ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഡ്യൂട്ടിക്കിടയില്‍ പ്രശ്‌നം ഉണ്ടായപ്പോഴായിരുന്നു ബിക്രംജിത്ത് സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്.