അമരാവതി: ഒരു കുടുംബത്തിലെ മൂന്നു തലമുറയെ നിഷ്ഠൂരമായി കൊലപ്പെടുത്തി.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ കാജുലൂരുവില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. അക്രമത്തില്‍ പിതാവ് ബത്തുല രമേശ്, മകന്‍ ബത്തുല ചിന്നി, പേരക്കുട്ടി ബത്തുല രാജു എന്നിവര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.
തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്നു പൊലീസ് പറഞ്ഞു. മരിച്ചവരുടെ കൈകളില്‍ അരിവാളുകളുമുണ്ടായിരുന്നു.
വൈരാഗ്യവും പ്രതികളുടെ കുടുംബത്തോടു ഇരകള്‍ നടത്തിയ അപകീര്‍ത്തീകരങ്ങളായ പരാമര്‍ശങ്ങളുമാണ് അക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.