കാസര്‍കോട്: യുവാവിന്റെ മൃതദേഹം വീട്ടിനടുത്തെ കിണറ്റില്‍ കാണപ്പെട്ടു. കാസര്‍കോട് പാറക്കട്ടയിലെ പരേതനായ രാമപാട്ടാളിയുടെ മകന്‍ ഉദയകുമാറി(42)ന്റെ മൃതദേഹമാണ് വീട്ടിന് അരക്കിലോമീറ്ററോളം അകലെയുള്ള കിണറ്റില്‍ കാണപ്പെട്ടത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. വൈകിട്ട് വീട്ടില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടതെന്നു പറയുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് മൃതദേഹം കരക്കെടുത്തു.
നേരത്തെ ഗള്‍ഫിലായിരുന്ന ഉദയകുമാര്‍ മടങ്ങിയെത്തിയ ശേഷം പെയിന്ററായി ജോലി ചെയ്യുകയായിരുന്നു. അമ്മ: സീത. സഹോദരങ്ങള്‍: ഗണേഷ് പാറക്കട്ട, വിജയകുമാരി, സുജാത, ശകുന്തള, വിശാലാക്ഷി.