ദീപാവലി പ്രധാനമന്ത്രി സൈനിക വിഭാഗങ്ങൾക്കൊപ്പം ആഘോഷിച്ചു

ന്യൂഡൽഹി: ദീപാവലി പ്രധാനമന്ത്രി സൈനികർക്കൊപ്പം ആഘോഷിച്ചു. സേനാംഗങ്ങൾക്കു അദ്ദേഹം മധുര പലഹാരങ്ങൾ സമ്മാനിച്ചു. ഗുജറാത്ത് കച്ചിലെ സർക്രീക്ക് മേഖലയിലെ ലക്കി നിലയിലായിരുന്നു ആഘോഷം. അതിർത്തി രക്ഷാ സേനാംഗങ്ങൾ, കര-നാവിക-വ്യോമ സേനാംഗങ്ങൾ പങ്കെടുത്തു. സൈനിക വേഷത്തിലാണ് മോദി സൽക്കാരത്തിനെത്തിയത്. കടുത്ത ചൂടും രാത്രികാലങ്ങളിൽ അതിരൂക്ഷമായ തണുപ്പും അനുഭവപ്പെടുന്ന പ്രദേശത്തായിരുന്നു അതിഥി സൽക്കാരം. 2014 ൽ പ്രധാനമന്ത്രിയായതു മുതൽ എല്ലാ വർഷവും സൈനികർക്കൊപ്പമാണ് നരേന്ദ്രമോദി ദീപാവലി ആഘോഷക്കുന്നത്. സന്തോഷ പൂർണവും ആരോഗ്യകരവും സുരക്ഷിതവുമായ ദീപാവലി ആശംസ മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രധാനമന്ത്രി നേർന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

You cannot copy content of this page