മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്റെ പാര്‍ട്ണറെ പരിചയപ്പെടുത്തിയിരുന്നു. ജയറാം, പാര്‍വതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസില്‍, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്‌കരന്‍, ദീപക് ദേവ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ സപ്തമശ്രീ തസ്‌ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സുഷിന്‍ നേടിയിരുന്നു. ഇതേ ചിത്രത്തിനും വരത്തനും സംഗീതം നല്‍കിയതിന് സൈമ അവാര്‍ഡും സുഷിന്‍ നേടിയിരുന്നു. 2024ല്‍ സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക അഭിപ്രായവും വിജയവും നേടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page