കണ്ണൂര്‍: പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട്, ചാമുണ്ഡിക്കുന്ന്, മുദിയങ്കോട് ഉമറുല്‍ ഫാറൂഖി(42)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് ഉമറുല്‍ ഫാറൂഖ് പരശുറാം എക്‌സ്പ്രസില്‍ കയറിയത്. കണ്ണൂരില്‍ നിന്നു കയറിയ പെണ്‍കുട്ടിക്കു നേരെയാണ് ഇയാള്‍ അതിക്രമം കാണിച്ചതെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബഹളം വച്ചതോടെ പൊലീസ് കമ്പാര്‍ട്ട്‌മെന്റിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയപ്പോള്‍ ഉമറുല്‍ ഫാറൂഖിനെ റെയില്‍വെ പൊലീസിനു കൈമാറി. കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാല്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരായി.