കാസര്‍കോട്: ഒറ്റപ്പാലം എഎംവിയുടെ ചെറുവത്തൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശി കെ മണികണ്ഠന്റെ വീട്ടിലാണ് കോഴിക്കോട് വിജിലന്‍സ് സെല്ലിന്റെ റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എന്‍ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. അതേസമയം റെയ്ഡിന്റെ വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാസര്‍കോട് നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
