മനില: ഫിലിപ്പൈനിലനുഭവപ്പെട്ട ഭയാനകമായ ഉഷ്ണക്കാറ്റിലും കുന്നിടിയലിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ പേര്‍ മരിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ഫിലിപ്പൈന്‍സുകാര്‍ ക്രിസ്റ്റിനെ എന്നു പറയുന്ന ട്രാമി ഉഷ്ണക്കാറ്റാണ് വന്‍ നാശത്തിനിടയാക്കിയത് എന്ന് ഫിലിപ്പീന് പ്രസിഡന്റ് ഫെര്‍ണിസാന്റ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും 130 പേരെങ്കിലും മരിച്ചു. വടക്കുപടിഞ്ഞാറന്‍ ഫിലിപ്പൈന്‍സിലാണ് നാശമുണ്ടായത്. അഞ്ചു ലക്ഷം പേര്‍ അത്യാഹിത കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചു. ഇക്കൊല്ലം ഫിലിപ്പൈന്‍സിലുണ്ടാകുന്ന 11-മത്തെ മാരക കൊടുങ്കാറ്റാണിത്.