ശബരിമല തീര്‍ഥാടകര്‍ക്ക് സന്തോഷ വാര്‍ത്ത; വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ നാളികേരം ഇടംപിടിച്ചിട്ടുണ്ട്. ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ മുന്‍പ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാകും തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുക.
മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 20 വരെയാണ് നാളികേരം കൊണ്ടുപോകാന്‍ അനുമതി. എന്നാല്‍ കര്‍ശനമായ സുരക്ഷാ പരിശോധന ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകളോട് തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കല്യോട്ട് ഇരട്ടക്കൊല: വിധിക്ക് കാതോര്‍ത്ത് കേരളം, അഡ്വ. സി.കെ ശ്രീധരന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍, ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍

You cannot copy content of this page