പാലക്കാട്: ഇതുവരെ ആന്റിവെനം കണ്ടുപിടിച്ചിട്ടില്ലാത്ത മുഴമൂക്കന്‍ കുഴിമണ്ഡലിയുടെ കടിയേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്ടെ കരിം എന്നയാളെയാണ് മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ക്ക് കടിയേറ്റത്. ഷൂസ് ധരിക്കുന്നതിനിടയിലാണ് പാമ്പു കടിയേറ്റത്. പൊതുവെ അപകടകാരിയല്ലാത്ത പാമ്പാണ് മുഴമൂക്കന്‍ കുഴി മണ്ഡലി. അതു കൊണ്ടു തന്നെ ഇതിന്റെ ആന്റിവെനം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ഈ പാമ്പിന്റെ കടിയേറ്റാണ് മഞ്ചേശ്വരം മിയാപ്പദവ്, പള്ളത്തടുക്കയിലെ അശോക് (42) കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അതേ സമയം നേരത്തെ വനങ്ങളിലും വനപ്രദേശങ്ങളിലും മാത്രം കണ്ടിരുന്ന ഈ പാമ്പിനം ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും വ്യാപകമായതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
