കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാനത്തൂര്‍, കുണ്ടൂച്ചിയില്‍ ഗൃഹനാഥനെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂലിപ്പണിക്കാരനായ കുമാരന്‍ (58) ആണ് ജീവനൊടുക്കിയത്.
ആദൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഭാര്യ: പുഷ്പ. മക്കള്‍: പ്രീതി, രജിത, ഹരീഷ്. മരുമക്കള്‍: വിജയകുമാര്‍, സച്ചിന്‍ കുമാര്‍. സഹോദരങ്ങള്‍: ചന്ദ്രന്‍, കൃഷ്ണന്‍, രാമന്‍.
