കാസര്‍കോട്: കുമ്പളയില്‍ സര്‍വീസ് റോഡിലെ ഓവുചാല്‍ ടോറസ് ലോറി കയറിയപ്പോള്‍ തകര്‍ന്നു. റോഡരികില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. നൂറുകണക്കിനാളുകള്‍ നടന്നുപോകുന്ന വഴിയിലാണ് സ്ലാബ് തകര്‍ന്ന് വലിയ കുഴിയായത്. തിങ്കളാഴ്ച രാവിലെ ബ്രേക്ക് ഡൗണായ മറ്റൊരു ലോറിയെ മറി കടക്കുന്നതിനിടെയിലാണ് ടോറസ് ഓവുചാലിന്റെ സ്ലാബിന് മുകളിലേക്ക് കയറിയത്. ഉടന്‍ തന്നെ സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് ടോറസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കുമ്പള പഞ്ചായത്ത് നേരത്തെയുണ്ടാക്കിയതായിരുന്നു ഓവുചാല്‍ സ്ലാബ്. പകരം ഓവുചാല്‍ സ്ലാബ് പഞ്ചായത്ത് തന്നെ നിര്‍മിക്കുമോയെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും ആരായുന്നു. ഓവുചാല്‍ തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വന്‍ അപകട ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
പുതുതായി നിർമ്മിച്ച ഓവുചാലിൻ്റെ ഗുണനിലവാരം അപാരം.