കാസര്‍കോട്: ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം മന്ത്രി എ.കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മലയോര കര്‍ഷകരെ ചേര്‍ത്ത് പിടിച്ചാണ് വനം വകുപ്പും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയൂം സഹകരണത്തോടെ 22 കിലോമീറ്റര്‍ സോളാര്‍ തൂക്ക് വേലി സ്ഥാപിക്കുകയും ആനകളെ നിരീക്ഷിക്കാന്‍ പുലിപ്പറമ്പില്‍ എ.ഐ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ 32 കിലോമീറ്റര്‍ സോളാര്‍ തൂക്ക് വേലി നിര്‍മ്മാണം പുരോഗമിക്കുന്നു. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മുളിയാറില്‍ കൂട് വെച്ച് പുലിയെ പിടിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പള്ളം കണ്ടല്‍ റിസര്‍വ്വില്‍ നഗരവനം പദ്ധതി അന്തിമ ഘട്ടത്തിലാണെന്നു മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച ഓഫീസ് അന്തരീക്ഷം പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ജീവനക്കാ ര്‍ ഉപയോഗപ്പെടുത്തണമെന്ന് എം.എല്‍. എ പറഞ്ഞു. ഷാജി എം.വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, നബാര്‍ഡ് ഡി.ഡി.എം കെ.എസ് ഷാരോണ്‍വാസ്, പി.വി കുഞ്ഞമ്പു, ബിജു ഉണ്ണിത്താന്‍, കരീം ചന്തേര, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സി.എം.എ ജലീല്‍, അഹമ്മദലി, സിദ്ധിഖ്, വികെ രമേശന്‍, ടി. സോളമന്‍ തോമസ് ജോര്‍ജ്ജ്, സി.വി വിനോദ് കുമാര്‍, കെ. ഗിരീഷ്, കെ. ഇ ബിജുമോന്‍, കെ.എന്‍ രമേശന്‍ കെ.അഷറഫ് വി.രതീശന്‍ പ്രസംഗിച്ചു.
റെയ്ഞ്ച് ഓഫീസ് കെട്ടിടവും ഫോര്‍മട്ടറിയും ക്വാര്‍ട്ടേഴ്സ് കെട്ടിടവും 123 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
