തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കിയതുപോലെ ശബരിമല ദര്‍ശനവും അലങ്കോലപ്പെടുത്തി ബി ജെ പിക്ക് അവസരം ഒരുക്കരുതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍ക്കാരിനെ മുന്നറിയിച്ചു.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാറായിട്ടും ഒരു മുന്നൊരുക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഴുമണിക്കൂര്‍ കഴിഞ്ഞ ദിവസം സന്നിധാനത്തിനടുത്തു ക്യൂവുണ്ടായിരുന്നു. ഒരു തുള്ളിവെള്ളം കൊടുക്കാന്‍ പോലും ആളുണ്ടായിട്ടില്ല. തന്റെ സാന്നിധ്യത്തില്‍ തീരുമാനമെടുത്തുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇരുമ്പുലക്കയാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഭക്തജനങ്ങള്‍ക്കു അടിസ്ഥാന സൗകര്യവും തീര്‍ത്ഥാടന സൗകര്യവും ഉടന്‍ ഉണ്ടാക്കിയില്ലെങ്കില്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
