കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനില്‍ നിന്നു ലാന്റ് റവന്യു ജോയിന്റെ കമ്മീഷണര്‍ ഗീത ഐ.എ.എസ് മൊഴിയെടുക്കുന്നതിനിടയില്‍ കലക്ടറേറ്റിലേക്ക് യുവമോര്‍ച്ചയുടെ മിന്നല്‍ പ്രതിഷേധം. മുന്‍കൂട്ടി അറിയിക്കാതെ ബിജെപി പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനു ഇടയാക്കി. ബിജെപി പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധവുമായെത്താന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് കലക്ടറേറ്റില്‍ അടിയന്തിരമായി വലിയ പൊലീസ് സുരക്ഷയൊരുക്കി. ഒരു ഗേറ്റു പൂട്ടിയിടുകയും ചെയ്തു. ഇതിനിടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇവരെ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കേടേരിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.
